ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും നടക്കുന്ന ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തെ കുറിച്ച് സോണിയയും കെജ്രിവാളും പോലുള്ള പ്രതിപക്ഷ നേതാക്കള്‍ മൗവം പാലിക്കുകയാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട വിഷയത്തില്‍ മുസ്ലിം വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് അവര്‍ക്കുള്ളതെന്നും കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ ചോദിക്കുന്നു. വിഷയത്തില്‍ സോണിയ, രാഹുല്‍, ദിഗ് വിജയ് സിംഗ്, മുലായം സിംഗ് യാദവ്, മായാവതി, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, മണി ശങ്കര്‍ അയ്യര്‍, മമത ബാനര്‍ജി, അസം ഖാന്, ഒവൈസി, കെജ്രിവാള് എന്നിവരുടെ മൗനമാണ് കട്ജു ചോദ്യം ചെയ്യുന്നത്.
ആര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെയും ഞാന്‍ എല്ലാകാലത്തും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അത് ഹിന്ദുക്കളായാലും, മുസ്ലീങ്ങളായാലും, കൃസ്ത്യാനികളായാലും സിഖുകാരനായാലും അതില്‍ മാറ്റമില്ല. എന്നാല്‍ പാക്കിസ്ഥാനിലേയും, ബംഗ്ലാദേശിലേയും ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ ഒരു മുസ്ലിം ശബ്ദവും ഉയരുന്നത് ഞാന്‍ കണ്ടിട്ടില്ല. അവരെല്ലായിപ്പോഴും പലസ്തീനെ കുറിച്ച് കരയുകയാണ് ചെയ്യുന്നത്. -കട്ജു എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/justicekatju/posts/1376096662430876″ bottom=”30″]
Discussion about this post