ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി യാതൊരുവിധ സഖ്യത്തിനും തങ്ങള്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ്. മുലായം സിങ്ങ് യാദവുമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പദ്ധതിയിട്ടിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും പിന്‍മാറിയതിന് പിറകെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന് ഉപദേശങ്ങള്‍ നല്‍കാനാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയ്ക്ക് ഒപ്പം പങ്ക് ചേര്‍ന്നതെന്നും നിലവില്‍ അദ്ദേഹം ബീഹാര്‍ സര്‍ക്കാരിന്റെ ഉപദേശക പദവി വഹിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പി എല്‍ പൂനിയ വ്യക്തമാക്കി. തങ്ങള്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും യാതൊരു വിധ സഖ്യത്തിനും തയ്യാറല്ലെന്നും പൂനിയ വ്യക്തമാക്കി.
അതേസമയം, വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടികളുമായി സഖ്യം രൂപകരിക്കാന്‍ ശ്രമിക്കുന്ന മൂലായം സിങ്ങ് യാദവുമായി പ്രശാന്ത് കിഷോര്‍ ചൊവാഴ്ച രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പോളിങ്ങ് ദിവസം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സഖ്യം ചേരാനുള്ള സാധ്യതകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post