ഡല്‍ഹി: നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കളളപ്പണനിക്ഷേപത്തെയും, കളളനോട്ടുകളെയും ക്രിയാത്മകമായി നേരിടാന്‍ കഴിയുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് രാഷ്ട്രപതി തന്റെ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ ജനങ്ങളോട് പരിഭ്രാന്തരാവരുതെന്നും, കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പിന്‍തുടര്‍ന്ന് കൈവശമുളള 500/1000 കറന്‍സികള്‍ മാറ്റി വാങ്ങാവുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു. 500-ല്‍ താഴെയുളള നോട്ടുകള്‍ സാധാരണ രീതിയില്‍ തന്നെ വിനിമയം ചെയ്യാവുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
#PresidentMukherjee welcomed bold step of Government of India which will help unearth unaccounted money & counterfeit currency
— President Mukherjee (@POI13) November 8, 2016
Discussion about this post