ഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ. കഴിയുന്നത്ര എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ലവാസ വ്യക്തമാക്കി. രണ്ടു ദിവസം ഇടപാടുകള്‍ നിര്‍ത്തിവെച്ച ശേഷം ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്. നോട്ടുകള്‍ പിന്‍വലിക്കുന്നതിനോട് അനുബന്ധിച്ചാണ് ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.
നോട്ടുകളുടെ പിന്‍വലിക്കല്‍ കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു. താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികം വൈകാതെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post