ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നു മുതല്‍ പുറത്തിറക്കുന്ന രൂപയുടെ പുതിയ നോട്ടുകളുടെ വ്യാജ നിര്‍മാണം ഇനി പാക്കിസ്ഥാനു സാധ്യമല്ലെന്ന് രഹസ്യാന്വേഷ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പുതിയതായി പുറത്തിറങ്ങുന്ന 500, 2000 നോട്ടുകളുടെ വ്യാജനിര്മ്മാണമാണ് ഇനി സാധിക്കില്ലാത്തത്. ഇവയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പകര്‍ത്താന്‍ സാധ്യമല്ല. റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ), ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ (ഐബി), ഡിആര്‍ഐ എന്നിവ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഈ വിഭാഗങ്ങള്‍ കഴിഞ്ഞ ആറു മാസമായി പുതിയ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിവരുകയായിരുന്നു. എന്നാല്‍, എന്തൊക്കെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ഇവര്‍ തയാറായിട്ടില്ല.
വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ മാത്രം അടിക്കുന്ന കറന്‍സി പ്രസ് പാക്കിസ്ഥാനിലെ പെഷവാറില്‍ ഉണ്ടായിരുന്നു. ഓരോ വര്‍ഷവും 70 കോടിയോളം വ്യാജ ഇന്ത്യന്‍ രൂപ പാക്കിസ്ഥാന് ഇന്ത്യയില്‍ എത്തിച്ചിരുന്നതായാണ് രഹസ്യാന്വേഷണ വിവരം. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്, ലക്ഷ്കര്‍ ഇ തൊയ്ബ പോലുള്ള ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് പാക്കിസ്ഥാന് ഈ പണം ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ പുതിയ നീക്കം പാക്കിസ്ഥാനിലെ കറന്‍സി പ്രസുകള്‍ പൂട്ടിക്കുമെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
Discussion about this post