കോഴിക്കോട്: നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ. അതിരാവിലെ തന്നെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
കറന്‍സികള്‍ മാറ്റിവാങ്ങാനെത്തിയവര്‍ നേരത്ത തന്നെ ഫോമുകള്‍ പൂരിപ്പിച്ച് കാത്തിരിക്കുകയാണ്. സഹകരണ ബാങ്കൊഴികെയുള്ള ബാങ്ക് ശാഖകളില്‍ കറന്‍സി മാറ്റി നല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
എടിഎമ്മുകള്‍ നാളെ മുതലേ പൂര്‍ണ സജ്ജമാകൂ എന്നതിനാല്‍ ഇന്ന് ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും മാത്രമേ പണം മാറ്റിവാങ്ങാനാകൂ.
Discussion about this post