കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സംഘടിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ കര്‍ണാടകയില്‍ ശക്തമായി പ്രതിഷേധം. ബംഗലൂരുവില്‍ നടന്ന വന്‍ പ്രതിഷേധ റാലിയ്ക്കിടെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
‘ഞങ്ങളുടെ പോരാട്ടം മുസ്ലീങ്ങള്‍ക്കെതിരെയല്ല, ടിപ്പു ജയന്തിയെയാണ് ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത്.’-യെദ്യൂരപ്പ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. മഡികേരിയില്‍ നടന്ന പ്രതിഷേധത്തിനിടെ 48 ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി കുടത് യൂണിറ്റ് പ്രസിഡണ്ട് മനു മുത്തപ്പ, എംഎല്‍എ കെ.ജി ബോപ്പയ്യ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം കരുതല്‍ തടങ്കലിലാണെന്ന് പോലിസ് പറയുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുടക് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജാവെന്ന നിലയില്‍ ടിപ്പു ആദരിക്കപ്പെടേണ്ടവനാണെന്ന് പ്രഖ്യാപിച്ചാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത്.. എന്നാല്‍ സര്‍ക്കാരിന്റേത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള നീക്കമാണെന്നാണ് ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ആരോപണം.. മൈസൂരിലേയും കുടകിലേയും കൊഡവ സമുദായവും വിവിധ സംഘടനകളും ടിപ്പു ജയന്തിക്കെതിരെ രംഗത്തുണ്ട്.
ടിപ്പു ജയന്ത്രി വിരോധ ഹൊരാട്ട സമിതി എന്ന സംഘടന കുടകില്‍ ബന്ദ് നടത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടിപ്പു ജയന്തി ആഘോഷത്തിനിടെയുണ്ടായ മടിക്കേരിയിലുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും രണ്ട് പേര് മരിച്ചിരുന്നു..
Discussion about this post