ഡല്‍ഹി: 9000 കോടി രൂപയുടെ കടബാദ്ധ്യത വരുത്തി നാടുവിട്ട യു.ബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നടപടിയെടുത്തത്. സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്. വിജയ് മല്യയെ പിടികിട്ടാപുളളിയായി പ്രഖ്യാപിക്കാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് തീരുമാനിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നല്കിയ അവസാന അവസരവും നിഷേധിച്ച സാഹചര്യത്തിലാണ് കോടതി തുടര്‍ നടപടികളിലേക്ക് നീങ്ങിയത്.
തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിന് മല്യ ഹാജരാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ അവസാന അവസരം നല്‍കിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതടക്കമുളള നടപടികള്‍ തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മുംബൈ, ബംഗലുരു എന്നിവിടങ്ങളിലെ ഫ്ളാറ്റുകളും ചെന്നൈയിലെ ഭൂമിയും ബാങ്ക് അക്കൗണ്ടും കിങ് ഫിഷര്‍ ടവറും അടക്കം മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. രാജ്യം വിട്ട മല്യ ലണ്ടനില്‍ കഴിയുന്നുവെന്നാണ് വിവരം.
Discussion about this post