ഡല്‍ഹി: ഗാര്‍ഹിക പീഡന കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകള്‍ ലതിക ദീക്ഷിതിന്റെ ആദ്യ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലതികയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഇമ്രാന് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗലൂരുവില്‍ നിന്നും ഡല്‍ഹി പൊലീസാണ് ഇമ്രാനെ കസ്റ്റഡിയിലെടുത്തത്.
ഇമ്രാനെതിരെ ബാര്ഖമ്പ പൊലീസ് സ്റ്റേഷനില്‍ ഷീല ദീക്ഷിതിന്റെ മകള്‍ ഇമ്രാനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് പത്ത് മാസം മുന്‍പാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തിയത്. . പത്ത് മാസം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ലതിക സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ രാഷ്ട്രീയത്തില്‍ സാന്നിധ്യമുറപ്പിച്ചിരുന്നില്ല. ഡല്‍ഹിയിലെ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ലതിക സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള ചര്‍ച്ചകളും അതിനിടെ സജീവമായിരുന്നു.
Discussion about this post