മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്ത് ബാങ്കുകളില്‍ നിക്ഷേപം കൂടുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിന് ശേഷം കുറച്ച് ദിവസങ്ങള്‍ക്കകം രാജ്യത്ത് 3 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളില്‍ കുറഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.
പുതിയ 2000, 500, 100 രൂപ നോട്ടുകളായി ബാങ്കുകളില്‍ നിന്ന് ഇതിനകം തന്നെ 5000 കോടി പിന്‍വലിക്കപ്പെട്ടിട്ടുമുണ്ടെന്ന് വിവിധ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കിയ കണക്കുകളില്‍ പറയുന്നു.
500 രൂപ നോട്ടുകള്‍ ലഭ്യമാകുന്നതോടെ വലിയ അളവില്‍ തന്നെ നോട്ട് ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഒറു മാസത്തിനകം ധനവിനിമയം സാധാരണരീതിയിലായാല്‍ അത് വലിയ നേട്ടമാകും. താല്‍ക്കാലികമായി ഉള്ള ബുദ്ധിമുട്ടുകള്‍ പെരുപ്പിച്ച് കാണിച്ച് ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനുള്ള നീക്കം ദിനം പ്രതി ദുര്‍ബലമായി കൊണ്ടിരിക്കും. രാജ്യത്തെ സാമ്പത്തീക വളര്‍ച്ചയും പണത്തിന്റെ വിലയിടിവും പരിഹരിക്കാന്‍ ഈ നീക്കം കൊണ്ട് കഴിയുമെന്നും ധനകാര്യ വിദഗ്ധര്‍ പറയുന്നു.
അതേസമയം പുതിയ നോട്ടുകള്‍ക്കായി കൂടുതല്‍ എടിഎമ്മുകള്‍ സജ്ജീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചില എടിഎമ്മുകളില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്ക് ശേഷം ഇവ പൊതുജനങ്ങള്‍ക്കായി ദിവസങ്ങള്‍ക്കകം തുറന്നുകൊടുത്തേക്കും.
Discussion about this post