കൊച്ചി : പോലിസ് സംസ്ഥാനത്തും സംസ്ഥാനത്തിനും പുറത്തും വല വിരിച്ചിട്ടും കുടുങ്ങാതിരുന്ന ഒളിലുള്ള സിപിഎം നേതാവ് സക്കീര്‍ ഹുസൈന് പാര്‍ട്ടി ഓഫിസിലെത്തിയതായി സൂചന. കളമശ്ശേരി ഏരിയാ കമ്മറ്റി ഓഫിസില്‍ സക്കീര്‍ ഹുസൈന് എത്തിയതായാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സക്കീര്‍ നാളെ പോലിസില്‍ കീഴടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.
യുവവ്യവസായിയെ തട്ടികൊണ്ടു പോയ കേസില്‍ സക്കീര്‍ ഹുസൈനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സക്കീര്‍ ഹുസൈന് ഉടന്‍ കീഴടങ്ങുമെന്നാണ് പോലിസ് കരുതുന്നത്.
നേരത്തെ സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാത്തത് സിപിഎമ്മും പോലിസും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post