ഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എയുടെ പക്കല്‍ നിന്ന് കണക്കില്‍ പെടാത്ത 130 കോടി രൂപ കേന്ദ്ര ആദായനികുതി വകുപ്പ് പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ട്. ആം ആദ്മി എംഎല്‍എ കര്‍താര്‍ സിംഗ് തന്‍വാറിന്റെ പക്കല്‍ നിന്നാണ് വലിയ തോതിലുള്ള കള്ളപ്പണം പിടികൂടിയത്.
തന്‍വാരിന്റെ സഹോദരന്റേയും പേരിലുള്ള ജ്വല്ലറിയില്‍ നിന്ന് കണക്കില്‍ പെടാത്ത ഒരു കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്.
ബിജെപി തനിക്കെതിരെ രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണെന്നാണ് തന്‍വാറിന്റെ ആരോപണം.
ചറ്റാര്‍പൂര്‍, ഗിറ്ററോണി എന്നിവിടങ്ങളില്‍ നിന്ന് കൃഷിടിയടങ്ങള്‍ വാങ്ങാന്‍ കോടികളുടെ ഇടപാടാണ് എംഎല്‍എ നടത്തിയതായി കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇടപാടിനായി രജിസ്‌ട്രേഷന്‍ ഫീസും, സ്റ്റാബ് ഡ്യൂട്ടിയും അടയ്ക്കാതെ ഡല്‍ഹി സര്‍ക്കാരിനെ പറ്റിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കോടികളുടെ ബിനാമി സ്വത്ത് തന്‍വാറിനുള്ളതായും ആദായനികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്.
Discussion about this post