ഡല്‍ഹി: വിവാദ മുസ്ലിം മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഇന്ത്യയില്‍ നിരോധനം. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അഞ്ചു വര്‍ഷത്തേക്കാണ് എന്‍ജിഒയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാബിനറ്റില്‍ നടപടിയുണ്ടായത്. മുംബൈയാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കേന്ദ്ര ആസ്ഥാനം. സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളും ടിവി ഷോകളും തീവ്രവാദത്തിനും ഭീകരാക്രമണത്തിനും പ്രേരണ നല്‍കിയെന്നും സംവാദങ്ങള്‍ സംഘടിപ്പിച്ചതു വഴി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സാക്കിര്‍ നായിക് ഇന്ത്യയിലേക്കു തിരിച്ചെത്തിയിട്ടില്ല. േേകന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും മഹാരാഷ്ര്ട പോലീസും സാക്കിര്‍ നായിക്കിനെതിരേ അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തില്‍ നിന്ന് ഏതാനും പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരായ അര്‍ഷി ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post