ഡല്‍ഹി: 1000-ന്റെയും 500-ന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനു ശേഷം ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 2 കോടിയോളം വരുന്ന കള്ളപ്പണം സിആര്‍പിഎഫ് പിടിച്ചെടുത്തതായി സേനയുടെ ഡയറക്ടര്‍ കെ ദുര്‍ഗപ്രസാദ്. മാവോയിസ്റ്റ് അനുകൂലഭാവമുള്ളവരുടെ പക്കല്‍ നിന്നുമാണ് സേന ഇത്രയുമധികം കള്ളപ്പണം പിടിച്ചെടുത്തത്.
ജാര്‍ഖണ്ഡില്‍ നിന്നും 1.10 കോടിയും ബീഹാറില്‍ നിന്നും 80 ലക്ഷവും ഛത്തീസ്ഗഡില്‍ നിന്നുമായി പത്ത് ലക്ഷം രൂപയുമാണ് സേന പിടിച്ചെടുത്തത്. ഇവരുടെ നീക്കങ്ങള്‍ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് സേന കള്ളപ്പണ വേട്ട തുടങ്ങിയതെന്ന് ഡയറക്ടര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുത്തന്‍ നടപടിക്ക് പൂര്‍ണ പിന്തുണയാണ് സിആര്‍പിഎഫ് നല്‍കുന്നത്, ഇതിനു പുറമെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ സൈന്യത്തില്‍ വനിതകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post