ഡല്‍ഹി: പുതിയ 1,000 രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിലവിലെ പണത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനക്രമീകരിച്ച് പണം വിതരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സ്വകാര്യ ആശുപത്രികളില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുവാന്‍ അനുവദിക്കില്ല. സ്വകാര്യ ആശുപത്രികളില്‍ പണം സ്വീകരിക്കുന്നതിന് അനുമതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യവും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. അതേസമയം 24 വരെ പിന്‍വലിച്ച നോട്ടുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കാം.
Discussion about this post