കൊച്ചി: ധനന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി .കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വന്നാല്‍ ഇടപെടുമെന്നും കോടതി പറഞ്ഞു.
ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ആള്‍ കേരളാ ആന്റി കറപ്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്യാബിനറ്റ് മന്ത്രി പ്രതിയായ കേസില്‍ സംസ്ഥാന വിജിലന്‍സ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഹര്‍ജി മധ്യവേനല്‍ അവധിക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.
Discussion about this post