മുംബൈ: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. മുംബൈയിലെ പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെയാണ് എന്‍ഐഎ സംഘം മുംബൈയിലെ സ്ഥാപനങ്ങളിലെത്തി റെയ്ഡ് ആരംഭിച്ചത്. പൊലീസ് സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനായി സാക്കിര്‍ നായിക്കിനെ എന്‍ഐഎ വിളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കും വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന്റെയും പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിം യുവാക്കളെ സാക്കിര്‍ നിയമവുരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് സാക്കിറിന്റെ ഇസ് ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ പ്രകാരമാണ് ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. പീസ് ടിവിയുമായി ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പീസ് ടിവിയുടെ സഹായമുള്ളതായി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. മഹാരാഷ്ട്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാക്കിര്‍ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.
NIA and Police teams at Zakir Naik's IRF office in Mumbai pic.twitter.com/rtI996aUpP
— ANI (@ANI) November 19, 2016
Discussion about this post