Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ആര്‍ ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി

by Brave India Desk
Nov 19, 2016, 12:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

r-sreelekha
തിരുവനന്തപുരം: എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം വേണ്ടെന്നും അവരുടെ വിശദീകരണം തൃപ്തികരമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരില്‍ ആണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. ഗതാഗത വകുപ്പാണ് വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ശ്രീലേഖക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച് പിന്നീട് ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയാണ് അന്വേഷണം നടത്തിയത്. ചീഫ്‌സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടോമിന്‍ ജെ തച്ചങ്കരി അന്വേഷണം നടത്തിയത്. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം, പാലക്കാട്. ചിറ്റൂര്‍ ആര്‍ടിഒ ഓഫീസ് നവീകരണം എന്നിവയില്‍ ക്രമക്കേട് നടന്നുവെന്നാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

തച്ചങ്കരിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഗതാഗതവകുപ്പ് പ്രാഥമികപരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചത് ഇങ്ങനെ. ചിറ്റൂര്‍, പാലക്കാട് ആര്‍ടി ഓഫീസുകളില്‍ എസി സ്ഥാപിക്കാനുള്ള നീക്കം ക്രമവിരുദ്ധമായിരുന്നു. ഇതേ തുടര്‍ന്ന് എസി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങാനുള്ള നീക്കം നടന്നു. സ്ഥലംമാറ്റങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടന്നു. എന്നാല്‍ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥക്കെതിരെ അന്വേഷണറിപ്പോര്‍ട്ട് നല്‍കിയത് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തില്‍ ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന നിര്‍ദ്ദേശമാണ് ഗതാഗതവകുപ്പ് നല്‍കിയത്.

Tags: r Sreelekha
ShareTweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies