ഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ട്രെയിന്‍ അപകടം കേന്ദ്രസര്‍ക്കാരിനെതിയെുള്ള ഗൂഢാലോചനയാകാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി. ട്രെയിന്‍ ദുരന്തം കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാകാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു.
പാറ്റ്ന-ഇന്‍ഡോര്‍ എക്സ്പ്രസിന്റെ പതിനാല് കോച്ചുകളാണ് പാളം തെറ്റിയത്. ഇത് റെയില്‍വേ ട്രാക്കില്‍ വിള്ളലുണ്ടായത് കൊണ്ടാണോ അതോ ബോധപൂര്‍വാണോ എന്ന് സംശയം ജനിപ്പിക്കുന്നതായി മുരളീ മനോഹര്‍ ജോഷി പറഞ്ഞു. അപകട കാരണം എന്തായാലും വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കുകളില്‍ വിള്ളലുണ്ടായതാണെങ്കില്‍ റെയില്‍വേ അന്വേഷണം നടത്തി എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post