ഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്തുണയുമായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ രംഗത്തെത്തി. നോട്ട് റദ്ദാക്കല്‍ ധീരമായ തീരുമാനമാണെന്നും ഇതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് അവസാനിപ്പിക്കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിയത്.
Discussion about this post