കോഴിക്കോട്: കോഴിക്കോട് ഡൗണ്‍ ടൗണ്‍ റെസ്റ്റോറന്റ് തല്ലി തകര്‍ത്ത കേസില്‍ എട്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിന്റേതാണ് ഉത്തരവ്.
ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നായികുന്നു കേസ്. സംഭവം വലിയ സദാചാര പോലിസിംഗിനെതിരായ വന്‍ പ്രതിഷേധമായി ചിലര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തി കൊണ്ടു വന്നു. രാഹുല്‍ പശുപാലന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ ക്യാമ്പയിനിന്റെ ഭാഗമായ നടന്ന കിസ് ഓഫ് ലൗ ഡൗണ്‍ ടൗണ്‍ ആക്രമണത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു. പൊതുസ്ഥലത്ത് പരസ്യമായ ചുംബിച്ച് കൊണ്ടുള്ള സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. സമരത്തിന് നേതൃത്വം നല്കി രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതും മറ്റും സമരത്തിന് വലിയ തിരിച്ചടിയായി.
Discussion about this post