ഡല്‍ഹി: കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്നിട്ടുള്ള നിയമാനുസൃത നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ വന്‍തോതില്‍ കള്ളപ്പണം ഉള്ളതായി പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം വൈകാതെ ഏര്‍പ്പെടുത്തും. കേരളത്തിലെ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post