ഡല്‍ഹി: കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കമ്മ്യൂണിസവും ജനാധിപത്യവും ഒന്നിച്ചുപോകില്ല. കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല. പ്രധാനമന്ത്രി ആര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കാറില്ല. എല്ലാവരുമായും കൂടിക്കാഴ്ച നടത്താറുണ്ട്. പ്രധാനമന്ത്രിക്ക് മറ്റ് തിരക്കുകളുണ്ട്. രാഷ്ട്രീയ ആയുധമായി അതിനെ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് വെങ്കയ്യ പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിനും സി.പി.എമ്മിനും മോദിയെ വിമര്‍ശിക്കാന്‍ അവകാശമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത്. മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് അവരുടെ സംസ്‌കാരമെന്ന് വെങ്കയ്യ വ്യക്തമാക്കി.
നോട്ട് അസാധുവാക്കിയ നടപടിക്കുശേഷം സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍വകക്ഷിസംഘം ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ സംഘത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സര്‍വകക്ഷി സംഘം യാത്ര ഉപേക്ഷിച്ചിരുന്നു.
Discussion about this post