തിരുവനന്തപുരം: കേരളത്തിലെത്തുന്ന ജൂതരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്. ഐഎസ് അനുകൂല നിലപാടുകളുടെ പേരില്‍ നേരത്തെ തന്നെ നിരീക്ഷണത്തിലുളള സമീര്‍ അലിയുടെ പേരിലുളള ഫേസ്ബുക്ക് പേജിലാണ് പ്രകോപനപരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്്. കൊടൈക്കനാലില്‍ എത്തുന്ന ഇസ്രയേലുകാരെ കൂട്ടക്കൊല നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇയാള്‍ പറയുന്നു.
ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ ദേശീയ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടിരുന്ന ഫേസ്ബുക്ക് പേജാണ് ഇത്. പലസ്തീനില്‍ പോയി യുദ്ധം ചെയ്യാന്‍ കഴിയില്ലെങ്കിലും ഇന്ത്യയില്‍ വരുന്ന സിയോണിസ്റ്റുകളെ ആക്രമിക്കാന്‍ അന്‍സാറുള്‍ ഖിലാഫ കേരള ഘടകം തീരുമാനിച്ചിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഇന്ത്യയെ സുരക്ഷിത താവളമായി കാണുന്ന ജൂതന്‍മാര്‍ക്ക് അത് തെറ്റാണെന്ന് ബോധ്യപ്പെടുത്തി കൊടുക്കാന്‍ വേണ്ടിയാണ് കൊടൈക്കനാലില്‍ വരുന്ന ഇസ്രായേലി വിനോദസഞ്ചാരികളെ കൂട്ടക്കൊല നടത്താന്‍ പദ്ധതിയിട്ടതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. പിളേളര്‍ അറസ്റ്റിലായിപ്പോയതുകൊണ്ടാണ്. ഇല്ലെങ്കില്‍ ഇന്ത്യയില്‍ ദൗലത്തുല്‍ ഇസ്ലാമിന്റെ ജിഹാദ് ജൂതന്‍മാരുടെ ചോരയില്‍ തുടങ്ങിയ വാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നുവെന്നും പോസ്റ്റിലുണ്ട്.
കൊടൈക്കനാല്‍ ആക്രമണത്തിന് നിയോഗിച്ചവര്‍ അറസ്റ്റിലായെങ്കിലും പുറത്തുളളവര്‍ മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കുന്നു. കപടന്‍മാര്‍ ആരൊക്കെയെന്ന് സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ വേണ്ടിയാണ് ജൂതന്‍മാരെ തന്നെ ആദ്യലക്ഷ്യമായി തെരഞ്ഞെടുത്തതെന്നും പോസ്റ്റില്‍ പറയുന്നു. ഇടയ്ക്ക് സമീര്‍ അലിയുടെ പേരിലുള്ള പേജ് പൂട്ടിപ്പോയെങ്കിലും വീണ്ടും പുതിയത് ആരംഭിക്കുകയായിരുന്നു. ജിഹാദിനെ മഹത്വ വത്കരിച്ചു കൊണ്ടുള്ള പോസ്റ്റില്‍ വരുന്ന കമന്റുകള്‍ക്ക് സമീര്‍ അലി മറുപടിയും കൊടുക്കുന്നുണ്ട്. എന്ത് വന്നാലും ഇസ്‌ളാമിക് സ്റ്റേറ്റ് കേരള ഘടകം ആരംഭിച്ച ജിഹാദ് നിര്‍ത്തുകയില്ലെന്ന പ്രഖ്യാപനവും സമീര്‍ അലി നടത്തുന്നുണ്ട്.
Discussion about this post