ഡല്‍ഹി: പഞ്ചാബ് നാഭാ ജയില്‍ ആക്രമിച്ച് സായുധ സംഘം രക്ഷപ്പെടുത്തിയ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിങ് മിന്റു അറസ്റ്റില്‍. നാഭാ ഡയിലില്‍ നിന്ന് ഇയാള്‍ ഇന്നലെയാണ് രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നാണ് ഖാലിസ്ഥാന്‍ ഭീകരനേതാവായ ഇയാള്‍ അറസ്റ്റിലായത്. ഇയാളോടൊപ്പം അനാലുപേരും രക്ഷപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ജയിലില്‍ തകര്‍ത്ത് ഇയാളെ മോചിപ്പിച്ചത്. പൊലീസിന് നേരെ ഇവര്‍ 100 റൗണ്ടോളം വെടിയുതിര്‍ത്ത് പ്രതിരോധിച്ച് പുറത്തുകടന്നുവെന്നാണ് വിവരം. ഖാലിസ്ഥാന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ നാലുപേരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മോചിക്കപ്പെട്ടത്.
Discussion about this post