ഡല്‍ഹി: അമേരിക്കയില്‍ നിന്ന് 5000 കോടിയുടെ പീരങ്കി വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഭാരം കുറഞ്ഞ എം-777 ഗണത്തില്‍പ്പെട്ട 145 പീരങ്കികള്‍ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചത്. മലമുകളില്‍ നിന്നു ആക്രമിക്കാന്‍ ഏറെ സഹായിക്കുന്ന ഈ പീരങ്കികള്‍ ചൈനീസ് അതിര്‍ത്തിയെ ലക്ഷ്യമിട്ടാണ് ഇന്ത്യ വാങ്ങുന്നതെന്നാണ് വിവരം.
ഡല്‍ഹിയില്‍ നടന്ന, ഇന്ത്യ-യുഎസ് സൈനിക സഹകരണം സംബന്ധിച്ച യോഗത്തിലാണ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പീരങ്കികള്‍ വാങ്ങാനുള്ള ശിപാര്‍ശയ്ക്ക് നേരത്തേ സുരക്ഷ സംബന്ധിച്ച കാബിനറ്റ് സമിതി അംഗീകാരം നല്‍കിയിരുന്നു.
Discussion about this post