നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് ആദിവാസി നേതാവ് സി.കെ ജാനു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടതെന്നും ജാനു വ്യക്തമാക്കി. സര്‍ക്കാര്‍ തന്നെയാണ് മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. മാവോയിസ്റ്റുകളുടെ വളര്‍ച്ച സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. മാവോയിസ്റ്റുകള്‍ ആണെങ്കില്‍ കൂടി തന്നെ വെടിവെച്ച് കൊല്ലാന്‍ ആരാണ് പൊലീസിന് അനുമതി നല്‍കിയത്. ജനാധിപത്യ കേരളത്തിന് അപമാനകരമായ വ്യാജ ഏറ്റുമുട്ടലാണ് നിലമ്പൂരില്‍ നടന്നതെന്നും ജാനു പറഞ്ഞു.
വെടിവെച്ച് കൊല്ലുക തന്നെയാണ് അവിടെ ചെയ്തിരിക്കുന്നതെന്നാണ് മനസിലാകുന്നത്. സര്‍ക്കാര്‍ ആദിവാസികളോട് കാണിക്കുന്ന അനാസ്ഥയാണ് മാവോയിസ്റ്റുകള്‍ വളരാന്‍ കാരണം. എന്നാല്‍ ആദിവാസികള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ മാവോയിസ്റ്റുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഫണ്ട് തട്ടിയെടുക്കാന്‍ മാവോയിസ്റ്റുകളുടെ വളര്‍ച്ച സര്‍ക്കാരിന്‍െ കൂടി ആവശ്യമാണ്. അനീതിക്കെതിരെ പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സി.കെ ജാനു പറഞ്ഞു.
Discussion about this post