ഡല്‍ഹി: ബംഗാളില്‍ സൈന്യം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. നോട്ട് അസാധുവാക്കലിനെതിരെ മമത നടത്തിയ പ്രതിഷേധം പാളിയതിന്റെ നിരാശയാണ് കാണിക്കുന്നതെന്ന് പരീക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. വര്‍ഷം തോറും നടത്തുന്ന സൈനിക പരിശീലനത്തെ മമതയും മറ്റ് പ്രതിപക്ഷ കക്ഷികളും സംശയിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും പരീക്കര്‍ വ്യക്തമാക്കി
കഴിഞ്ഞവര്‍ഷം നവംബര്‍ 19, 21 തീയതികളില്‍ ഇതേ പരിശീലനം നടന്നിരുന്നു. ഇപ്രാവശ്യം ഡിസംബര്‍ 28 മുതല്‍ 30 വരെയാണ് പരിശീലനം നിശ്ചയിച്ചിരുന്നത്. അത് ഡിസംബര്‍ 1, 2 തീയതികളിലേക്ക് പുനക്രമീകരിക്കുകയാണ് ചെയ്തത്. ഉത്തരവാദപ്പെട്ടവരെ ഇക്കാര്യം സൈന്യം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും പരീക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. ടോള്‍ ബൂത്തുകള്‍ വഴി കടന്നു പോകുന്ന വലിയ വാഹനങ്ങളുടെ വിവരശേഖരണത്തിനാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്ന് മേജര്‍ ജനറല്‍ സുനില്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് എല്ലാ വര്‍ഷവും നടക്കുന്നതാണ്. മാത്രമല്ല ടോള്‍ ബൂത്തുകളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ നിരായുധരാണെന്നും യാദവ് വ്യക്തമാക്കി. ഇത്തരം പരിശീലനങ്ങള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെ ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ബീഹാറിലും നടന്നിട്ടുണ്ട്.
വടക്കു കിഴക്കന്‍ മേഖലയില്‍ ഇത്തരം പരിശീലനങ്ങള്‍ക്കായി 80 പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post