കശ്മീര്‍: കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക് അറസ്റ്റില്‍. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം സെന്‍ട്രല്‍ ലാല്‍ ചൗക്കിലെ മയ്സുമ മേഖലയില്‍ പ്രതിഷേധ റാലി നടത്താനൊരുങ്ങവെയാണ് മാലികിനെയും അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനാണ് തങ്ങള്‍ മാര്‍ച്ച് സംഘടിപ്പിച്ചതെന്നാണ് ജെ.കെ.എല്‍.എഫ് വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ പൊതു സുരക്ഷ ആക്ട് അനുസരിച്ച് സെപ്തംബര്‍ 16ന് അറസ്റ്റിലായ കശ്മീരി മനുഷ്യവകാശ പ്രവര്ത്തകന് ഖുറം പര്‍വേസിനെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് വിട്ടയച്ചിരുന്നു. പര്‍വേസിനെ ഉടന്‍ മോചിപ്പിക്കമെന്ന് കശ്മീര്‍ ഹൈകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.
Discussion about this post