കൊച്ചി : ജനങ്ങളുടെ സാമ്പത്തീക പ്രശ്‌നം പരിഹരിക്കാന്‍ നല്ലത് ധനകാര്യ വിദഗ്ധനോ, അതോ ജനക്ഷേമം മാത്രം കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സാധാരണക്കാരനായ മന്ത്രിയോ..? ഈ മാസത്തെ സര്‍ക്കാര്‍ ശമ്പളവിതരണവുമായി ബന്ധപ്പെട്ട കേരളത്തിലെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കേരളത്തില്‍ ശമ്പളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി എന്ന വാര്‍ത്ത ഇടത് രക്ഷ സൈബര്‍ പോരാളികള്‍ പ്രചരിക്കുമ്പോള്‍, തമിഴ്‌നാട്ടില്‍ എന്ത് കൊണ്ട് ശമ്പള വിതരണം കാര്യക്ഷമമായി നടന്നുവെന്ന എതിര്‍ ചോദ്യത്തോടെയാണ് മറു വിഭാഗം രംഗത്തെത്തിയത്.
ജയലളിതയുടെ വെറും കാവലാള്‍, നിഴല്‍ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന തമിഴ്‌നാട്ടിലെ മന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വാസ്തനുമായ പനീര്‍ശെല്‍വത്തിന്റെ അത്ര ആസൂത്രണമികവ് പോലും ധനമന്ത്രി തോമസ് ഐസകിനില്ലാതെ പോയല്ലോ എന്നാണ് വിമര്‍ശനം. അക്കൗണ്ട് വഴി കൃത്യമായി ശമ്പളമെത്തിച്ച പനീര്‍ശെല്‍വത്തെ പുകഴ്ത്തുമ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു തോമസ് ഐസക് എന്നാണ് ഇവരുടെ കണ്ടെത്തല്‍.
കേരളത്തിനാവശ്യമായ പണം റിസര്‍വ്വ് ബാങ്കില്‍ യഥാസമയം അറിയിച്ച് നേടിയെടുക്കാന്‍ തോമസ് ഐസകിന് കഴിഞ്ഞില്ലെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ ഈ ആരോപണവുമായി രംഗത്തെത്തി കഴിഞ്ഞു. ശമ്പളദിനം പ്രതിസന്ധിയുണ്ടാകുമെന്നറിഞ്ഞിട്ടും യാതൊരു മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. തലേദിവസം മാത്രമാണ് റിസര്‍വ്വ് ബാങ്കിനോട് ഇക്കാര്യം ആവശ്യപ്പെടാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ജനവികാരം മോദി സര്‍ക്കാരിനെതിരാക്കാന്‍ കരുതികൂട്ടി ശ്രമിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ആരോപണം. പ്രതിസന്ധിയെ കുറിച്ച് പറയുമ്പോള്‍ ഡോ.തോമസ് ഐസക് ചിരിച്ച ആ ചിരി ജീവനക്കാര്‍ക്ക് നേരെയുള്ള കൊലചിരിയായിരുന്നുവെന്ന് ചിലര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശമ്പള തലേന്നാള്‍ പെന്‍ഷനും, ശമ്പളവും നല്‍കാന്‍ ബാങ്കില്‍ പണമില്ലെന്ന് പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുകയാണ് തോമസ് ഐസക് ചെയ്തത്.
നോട്ട് അസാധുവാക്കലുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അത് പൊളിക്കാന്‍ ജനങ്ങളെ ഇളക്കി വിടുകയാണ് തോമസ് ഐസക് ചെയ്തത്. എന്നാല്‍ പനീര്‍ശെല്‍വം ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാന മന്ത്രിമാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ക്രിയാത്മകമായി ഇടപെട്ടുവെന്ന് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.
മകന്‍ മരിച്ചാലും മരുമകള്‍ കരഞ്ഞാല്‍ മതി എന്ന മട്ടിലാണ് വിഷയത്തില്‍ തോമസ് ഐസക് ഇടപെട്ടതെന്നാണ് വിലയിരുത്തല്‍.
Discussion about this post