തിരുവനന്തപുരം: ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായ ഇഷ്ടി തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ തഴയപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെര്‍മാന്‍ കമല്‍. മലയാളി സംവിധായകനായ ഡോ.ജി പ്രഭ സംവിധാനം ചെയ്ത ഇഷ്ടി തഴയപ്പെട്ടതിന് പിന്നില്‍ കമലിന്റെയും മറ്റും ഇടപെടലുണ്ടായിരുന്നു എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് വിശദീകരണം.
വി.ടിയുടെ കഥ പറയുന്ന ഇഷ്ടി രാജ്യാന്തര മേളകളില്‍ പ്രശംസ നേടിയിരുന്നു.
ചിത്രം തഴയപ്പെട്ടതിന് ഇവിടെ രാഷ്ട്രീയമായ ഒരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കമല്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
”കൊല്‍ക്കത്ത ഫെസ്റ്റിവലില്‍ ഞാന്‍ കണ്ടിരുന്നു.എനിക്ക് ഇഷ്ടപ്പെട്ടു.വളരെ പോസിറ്റീവായ ചിത്രമാണത്.എന്നാല്‍ ഇവിടെ ഇന്ത്യന്‍ സിനിമ വിഭാഗത്തിലെ ജൂറി അതെന്തുകൊണ്ട് തിരഞ്ഞെടുത്തില്ല എന്ന് എനിക്കറിയില്ല.അതിലും മികച്ച ചിത്രങ്ങള്‍ അവരുടെ പരിഗണനയില്‍ വന്നിട്ടുണ്ടാകം.അക്കാദമിയോ,ചെയര്‍മാനോ ജൂറിയുടെ സ്വാതന്തൃത്തില് കൈകടത്തില്ല.”-എന്നിങ്ങനെയാണ് കമലിന്റെ വിശദീകരണം.
സംസ്കൃതം ശ്രേഷ്ഠമായ ഭാഷയാണ്.എന്നാല്‍ കഴിഞ്ഞ രണ്ടു തവണയായി ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം സംസ്കൃത ഭാഷയിലുള്ളതാണ്.അതിന്റെ പിന്നില്‍ അവര്‍ക്ക് എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് ന്യായമായും സംശയിച്ചുകൂടെ? എന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് കമല്‍ പറയുന്നു.
മജീദ് മജീദിയുടെ വിവാദ ചിത്രം ‘മുഹമ്മദ്,മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന
ചിത്രം ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തേിന്റെ അനുമതി കിട്ടിയാല്‍ തീര്‍ച്ചയായും പ്രദര്‍ശിപ്പിക്കുമെന്നും കമല്‍ പറഞ്ഞു.
Discussion about this post