ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്‍. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയയെ നിരീക്ഷിക്കുകയാണ്.
അതേസമയം, ഞരമ്പുകളിലെ തടസം പരിഹരിക്കുന്നതിന് ജയയെ രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കൂടാതെ, കൃത്രിമ ഉപകരണത്തിന്റെ സഹായത്തിലാണ് ജയയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം വൈകാതെ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തും. കൂടാതെ, ജയയെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോക്ടറുടെ സേവനവും തേടിയിട്ടുണ്ട്.
ചെന്നൈ അപ്പോളോ ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡില്‍ കഴിയുകയായിരുന്ന ജയലളിതക്ക് ഞായറാഴ്ച വൈകീട്ടോയോടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തുവെന്ന് ഞായറാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Discussion about this post