ചെന്നൈ: ജയലളിതയുടെ അഭാവം അണ്ണാ ഡിഎംകെയുടെ മുന്നോട്ട് പോകലിനെ ബാധിക്കുമെന്ന് രാഷ്ട്രീയ വിലയിരുത്തല്‍. ഭരണത്തിലും പാര്‍ട്ടി നേതൃത്വത്തിലും ജയലളിത മാത്രമായിരുന്നു എഐഎഡിഎംകെയുടെ ആദ്യവാക്കും, അവസാന വാക്കും. സംസ്ഥാനത്തും, ദേശീയ തലത്തിലും ജയലളിതയുടെ സമ്മതമില്ലാതെ നേതാക്കന്മാരോ എംപിമാരെ ഒരു ചെറിയ തീരുമാനം പോലും എടുത്തിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ കരുത്തുറ്റ ഒരു നേതാവിന്റെ അഭാവം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. എംജിആര്‍ അന്തരിച്ച സമയത്ത് ജയലളിത നേതൃത്വമേറ്റെടുത്തത് പോലെ ഒരു നേതാവ് എഐഎഡിഎംകെയില്‍ അവിര്‍ഭാവം ചെയ്യാനുള്ള സാധ്യത ഇല്ലാത്തത് ആ പാര്‍ട്ടിയെ ശിഥിലീകരിക്കാന്‍ വരെ ഇടയാക്കും. ഒ പനീര്‍ശെല്‍വത്തിന് പാര്‍ട്ടി നേതൃത്വവും, ഭരണവും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാനുള്ള കെല്പുണ്ടെന്ന് ആരും കരുതുന്നില്ല. സിനിമ രംഗത്ത് നിന്ന് ഒരു നേതാവ് പാര്‍ട്ടിയെ നയിക്കുമെന്ന് വിശ്വാസിക്കുന്നവരും ഏറെയാണ്.
ഇനി വരാനിരിക്കുന്ന നാളുകളില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായ റോള്‍ വഹിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയായിരിക്കും. നിലവില്‍ നിയമസഭ അംഗത്വം ഇല്ലെങ്കിലും തമിഴകത്ത് പാര്‍ട്ടി വളര്‍ച്ചയുടെ പാതയിലാണ്. നരേന്ദ്രമോദിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ജയലളിത. ഇയൊരു നയം പനീര്‍ശെല്‍വവും തുടരാനാണ് സാധ്യത. ദേശീയ തലത്തില്‍ സമര്ദ്ദശക്തിയാകാനുള്ള കെല്പ് പുതിയ എഐഎഡിഎംകെ നേതൃത്വത്തിന് ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരിക്കും പനീര്‍ശെല്‍വത്തിന് മുന്നില്‍ എളുപ്പമുള്ള സാധ്യത.
നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം ബിജെപി മുതലെടുക്കാതിരിക്കില്ലെന്നും വിലയിരുത്തലുണ്്. ദ്രാവിഡ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ എഐഎഡിഎംകെയിലെ ഒരു വിഭാഗത്തെ അടര്‍ത്തി കളിക്കാനും ബിജെപി മുതിരുമെന്ന് എതിരാളികള്‍ ഭയക്കുന്നു. ല്‍ തമിഴ്നാട്ടില്‍ 232ല്‍ 188 സീറ്റുകളിലേക്ക് ബിജെപി മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ ബിജെപിയ്ക്ക് ആയിട്ടില്ല. മുമ്പുണ്ടായിരുന്ന ഏഴ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യം നിലവില്‍ മാറിവരികയാണെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.
അതേസമയം ജയലളിതയുടെ വിടവാങ്ങല്‍ ഗുണം ചെയ്യുന്ന പാര്‍ട്ടി മുഖ്യപ്രതിപക്ഷമായ ഡിഎംകെ തന്നെയാകും.
് കരുണാനിധിയുടെ മക്കളായ സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള കുടുംബ വഴക്കില്‍ ഉലയുന്ന ഡിഎംകെയ്ക്ക് തമിഴ് രാഷ്ട്രീയത്തില്‍ എഎഡിഎംകെ ശക്തി കുറയുന്നത് ആശ്വാസമാകും. അതേസമയം ശക്തനായ നേതൃത്വത്തിന് കീഴില്‍ എഐഎഡിഎംകെ വരുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയാകും. അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പുണ്ടാക്കി അവസരം മുതലെടുക്കാനായിരിക്കും സ്വഭാവികമായും ഡിഎംകെ ശ്രമിക്കുക. നിലവില്‍ 98 സീറ്റുകളാണ് ഡിഎംകെ സഖ്യത്തിനുള്ളത്. 234 അംഗ സഭയില്‍ 118 സീറ്റുകളാണ് ഭരണം രൂപീകരിക്കാന്‍ വേണ്ടത്. 134 സീറ്റുകളുള്ള എഐഎഡിഎംകെയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ഡിഎംകെ ആരായാതിരിക്കില്ല.
നിലവിലെ സഭ പിരിച്ചുവിട്ട് പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും അണ്ണാ ഡിഎംകെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനിറങ്ങുകയും ചെയ്താല്‍ സഹതാപ തരംഗം വലിയ ഭൂരിപക്ഷമാകും എഐഎഡിഎംകെയ്ക്ക് നല്‍കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ഡിഎംകെയുടെ ഇപ്പോഴത്തെ അംഗബലത്തെ അത് ഇല്ലാതാക്കും. ഈയൊകപ സാധ്യതയെ ഡിഎംകെ പേടിക്കുന്നുണ്ട്. അതിനാല്‍ അണ്ണാ ഡിഎംകെയെ ശിഥിലീകരിക്കാനുള്ള വഴി ഡിഎംകെ തേടി തുടങ്ങിയിരിക്കും.
തമിഴ്നാട്ടില്‍ തീരെ ശക്തി ക്ഷയിച്ച കോണ്‍ഗ്രസും അവസരം മുതലെടുക്കാന്‍ ശ്രമിക്കും. ഡിഎംകെയുടെ സഖ്യകക്ഷിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.
പട്ടാളിമക്കള്‍ കക്ഷി തുടങ്ങിയ ചെറുകിട കക്ഷികളും എഐഎഡിഎംകെയില്‍ ഏതെങ്കിലും തരത്തിലുള്ള ശിഥിലീകരണം ഉണ്ടാവുകയാണെങ്കില്‍ അത് മുതലെടുക്കും. ദ്രാവിഡ വികാരം ശക്തമായുള്ള തമിഴകത്തിന്റെ മനസ് കീഴടക്കാനുള്ള ശ്രമവും, എഐഎഡിഎംകെയില്‍ നിന്ന് അംഗങ്ങളെ പിഴുതെടുക്കാനുള്ള നീക്കവും പ്രാദേശിക കക്ഷികളും നടത്തും.
Discussion about this post