ചെന്നൈ: ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു പുരട്ചി തലൈവി ജെ ജയലളിതയുടെ ജീവിതം. എം ജി ആറിന്റെ പിന്‍ഗാമിയെന്നു സ്ഥാപിക്കാന്‍ ശ്രമിച്ച ഘട്ടങ്ങളിലൊക്കെ അപമാനിതയായി മടങ്ങാനായിരുന്നു ജയയുടെ വിധി. എം ജി ആര്‍ മരിച്ചപ്പോള്‍ ശവമഞ്ചത്തില്‍ കയറാന്‍ എത്തിയ ജയലളിതയെ നിലത്തേക്ക് വലിച്ചെറിയുന്ന 29 വര്‍ഷം പഴക്കമുള്ള വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
എം ജി ആര്‍ മരിച്ചപ്പോള്‍ ശവമഞ്ചത്തില്‍ കയറാന്‍ എത്തിയ ജയലളിതയെ വലിച്ചു നിലത്തേയ്ക്ക് എറിഞ്ഞത് രണ്ടു തവണയാണ്. എങ്കിലും എതിര്‍പ്പുകളെ ശക്തമായി നേരിട്ട് അവര്‍ വീണ്ടും വീണ്ടും ശവമഞ്ചത്തിനെ സമീപിക്കുന്നതു ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. എന്നാല്‍ അതിലും ശക്തിയായി എം ജി ആറിന്റെ ഭാര്യ സഹോദരന്റെ പുത്രന്‍ അടങ്ങുന്ന സംഘം അവരെ വാഹനത്തില്‍ നിന്നു വലിച്ച് പുറത്തേയ്‌ക്കെറിയുകയായിരുന്നു. ജയയയെ പുറത്താക്കിയത് മുടിക്കുത്തിനു പിടിച്ചായിരുന്നു. തുടര്‍ന്ന് ഇവരുടെ കരണത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ രാജാജി ഹാളിനു പുറത്ത് അവരുടെ വാഹനത്തില്‍ ഇരിക്കുകയായിരുന്നു. എം ജി ആറിനു വേണ്ടി വിവാഹജീവിതം പോലും ഉപേക്ഷിച്ച ജയയെ ആ മനുഷ്യന്റെ അവസാന നിമിഷം ഒരു നോക്കുകാണാന്‍ പോലും എം ജി ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.
എന്നാല്‍ മരണശേഷം എം ജി ആറിന് സമീപത്ത് തന്നെ അടക്കണമെന്നുള്ള ജയലളിതയുടെ ആഗ്രഹം സഫലമായി.
[fb_pe url=”https://www.facebook.com/pg/Kadupethurarmylordofficial/videos/” bottom=”30″]
Discussion about this post