ഡല്‍ഹി: യു.പിയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബര്‍ 19ന് കാണ്‍പൂരിലെത്തുമ്പോള്‍ പ്രധാനമന്ത്രിയ്ക്ക് ഇരിക്കാന്‍ ആ ഭാഗ്യക്കസേര തയ്യാറായികഴിഞ്ഞു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദി പ്രചാരണം ആരംഭിച്ചപ്പോള്‍ ഇരുന്ന കസേരയാണ് അദ്ദേഹത്തിനായി കാണ്‍പൂരിലെ ബി.ജെ.പി ജില്ലാ നേതൃത്വം ഒരുക്കിയിരിക്കുന്നത്.ആ കസേരയിലിരുന്ന് പ്രചാരണം ആരംഭിച്ച ശേഷം തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.
ലോകസഭ തികഞ്ഞെടുപ്പില്‍ യു.പിയിലെ ആകെയുള്ള 80 സീറ്റുകളില്‍ 71 എണ്ണവും ബി.ജെ.പി നേടിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കാണ്‍പൂരിലെ ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് മോദി ഇരുന്ന ആ കസേര സുക്ഷിച്ചിരിക്കുകയായിരുന്നു.
റാലി പ്രഖ്യാപനം വന്നതോടെ കസേര വൃത്തിയാക്കി പോളിഷ് ചെയ്ത് വച്ചതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം കൊണ്ടുവരാന്‍ ഈ കസേര സഹായിക്കുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകരെന്നും ജില്ലാ പ്രസിഡന്റ് സുരേന്ദ്ര മൈത്താനി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി കാണ്‍പൂരിലെത്തുന്നത്.
19ന് നിറാല നഗറിലെ റെയില്‍വേ ഗ്രൗണ്ടിലാണ് റാലി നടക്കുക. അഞ്ച് ലക്ഷം ആളുകള്‍ റാലിയില്‍ പങ്കെടുക്കും
Discussion about this post