മുംബൈ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവാവിന്റെ സന്ദേശം കുടുംബാംഗങ്ങള്‍ക്കെച്ചി. ഇവിടുത്തെ ജീവിതം വളരെ നല്ലതാണ് നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും വരണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടാണ് യുവാവ് സന്ദേശം അയച്ചിരിക്കുന്നത്. മഹരാഷ്ട്ര സ്വദേശിയായ മുഹമ്മദ് റ്റാബേ എന്നയാളാണ് വീട്ടിലേയ്ക്ക് മെസ്സേജ് അയച്ചത്. മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ ഇയാള്‍ ലിബിയയിലാണെന്ന് വ്യക്തമായിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അലി എന്ന വ്യക്തിയുമായാണ് ജോലി ആവശ്യത്തിനാണെന്ന് പറഞ്ഞ് മുഹമ്മദ് ലിബിയയിലേയ്ക്ക് പോയത്. പിന്നീട് പല തവണ ആ രാജ്യത്ത് നിന്ന് തിരികെ പോരാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നതെന്നായിരുന്നു ഇയാളുടെ മറുപടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദിയിലേയ്ക്ക് പോയ ആളാണ് അലി. കഴിഞ്ഞ വര്‍ഷം ലിബിയയിലേയ്ക്ക് പോയ ശേഷമാണ് ഇന്ത്യയിലെത്തി മുഹമ്മദിനേയും കൊണ്ടു പോയത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്.
Discussion about this post