മുംബൈ: അഴിമതി കൂടുതല്‍ നടന്നത് യു.പി.എ സര്‍ക്കാരിന്റെ ഭരണക്കാലത്താണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപണത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരാണ് യു.പി.എ സര്‍ക്കാര്‍. അതുകൊണ്ട് തന്നെ മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും നടപടികള്‍ എടുക്കുമ്പോള്‍ ഇവര്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാവുന്നതാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. ഭാവിയിലെ ഇടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ രീതിയിലായിരിക്കുമെന്നും ഇത് പൂര്‍ണ്ണമായും നികുതി വിധേയമായിരിക്കുമെന്നും ജെയ്റ്റലി പറഞ്ഞു. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ മുദ്രവാക്യങ്ങള്‍ക്കൊപ്പം പ്രതിപക്ഷവുമുണ്ടാകണമെന്നും ജെയ്റ്റ്ലി അഭ്യര്‍ത്ഥിച്ചു. ഇനി കള്ളപണം ശേഖരിച്ച് വെക്കുന്നവര്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും ജെയ്റ്റിലി മുന്നറിയിപ്പ് നല്കി.
Discussion about this post