ഡല്‍ഹി: എച്ച്.ഡി.എഫ്.സി ബാങ്കിെന്റ ഡല്‍ഹിയിലെ കരോള്‍ ബാഗ് ബ്രാഞ്ചില്‍ നിക്ഷേപിച്ച 150 കോടി കള്ളപണമാണെന്ന് സംശയം. ഇതേ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്കില്‍ പരിശോധന നടത്തുകയാണ്. ബാങ്കിലെ ആറ് അക്കൗണ്ടുകളിലാണ് ഇത്രയും തുക നിക്ഷേപിക്കപ്പെട്ടത് പല അക്കൗണ്ടുകളലും 30 കോടി രൂപ വരെ ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. നവംബര്‍ 8 മുതല്‍ 25 വരെയുള്ള കാലയളവിലാണ് ഇത്രയും തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സംശയത്തിലാക്കിയത്.
ഇതില്‍ പല അക്കൗണ്ടുകളും വ്യാജ വിലാസങ്ങളുപയോഗിച്ച് ഹവാല ഡീലര്‍മാര്‍ ആരംഭിച്ച അക്കൗണ്ടുകളാണോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിെന്റ അക്കൗണ്ടുകളില്‍ പണം എത്തുന്നതിന് മുമ്പ് മറ്റ് അക്കൗണ്ടുകളില്‍ ഈ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പല അക്കൗണ്ടുകളില്‍ നിന്നും ട്രാന്‍സഫര്‍ ചെയ്തതിന് ശേഷമാണ് ഇപ്പോഴുള്ള അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുള്ളത്.
എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിെന്റ സാധാരണയുള്ള പരിശോധനയുടെ ഭാഗമായാണ് ബാങ്കിലും പരിശോധന നടത്തിയിട്ടുള്ളതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
ആക്?സിസ് ബാങ്കിെന്റ ഡല്‍ഹിയിലെ കശ്മീരി ഗേറ്റ് ശാഖയിലും വന്‍ നിക്ഷേപങ്ങള്‍ നടന്നിരുന്നു. കള്ളപണം നിക്ഷേപിച്ച കേസില്‍ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post