തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മറികടന്ന് സര്‍ക്കാര്‍ എഞ്ചീനിയറിംഗ് കോളേജുകളില്‍ പരീക്ഷ തടസ്സപ്പെടുത്തി എസ്എഫ്ഐ. തിരുവനന്തപുരം സിഎടിയിലും ബോട്ടണ് ഹില്ലിലും പരീക്ഷ തടസ്സപ്പെട്ടു. കൊല്ലം ടികെഎം കോളേജിലും പരീക്ഷ മുടങ്ങി.
ഇതിനിടെ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പോലിസ് സുരക്ഷയോടെ പരീക്ഷ നടന്നു. പാലക്കാട് അകത്തറ എഞ്ചിനിയറിംഗ് കോളേജിലും ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിയും പരീക്ഷ തടസ്സപ്പെട്ടു.
പ്രതിഷേധമുണ്ടെങ്കിലും പരീക്ഷ നടത്തുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നു.
ഇതിനിടെ
ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച വീണ്ടും നടത്തും. വിദ്യാഭ്യാസമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മൂന്നാം സെമസ്റ്റര്‍ പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയത്.
ഇതിനിടെ തിരുവനന്തപുരത്ത് സമരം ചിത്രീകരിക്കാന്‍ എത്തിയ മാധ്യമസംഘത്തെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.
കഴിഞ്ഞ ദിവസം അഞ്ച് എന്‍ജിനീയറിങ് കോളജുകളിലെ ബി. ടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എസ്എഫ്.ഐ പ്രതിഷേധത്തില്‍ തടസപ്പെട്ടിരുന്നു.
പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സമയം കിട്ടില്ലെന്ന വാദമുയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് തുടങ്ങാനിരുന്ന പരീക്ഷ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം അനിശ്ചിതകാലത്തേക്ക് മാറ്റുകയായിരുന്നു. ഇതു വിമര്‍ശനത്തിനിടയാക്കിയതോടെ പരീക്ഷ അടിയന്തരമായി നടത്താന്‍ മന്ത്രിതന്നെ സാേങ്കതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്കി. ഇതിനെ തുടര്‍ന്നാണ് ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ചൊവ്വാഴ്ചയും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ബുധനാഴ്ചയും തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
Discussion about this post