ഡല്‍ഹി: ഭാര്യയെയും മകളെയും ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന് ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂത്ത മകള്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അഭിഭാഷകന്റെ അടിയേറ്റ് മകള്‍ തറയില്‍ വീഴുന്നത് കാണാം. എന്നിട്ടും അയാള്‍ ഉപദ്രവം അവസാനിപ്പിക്കുന്നില്ല. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ജിലാണ് ഇവര്‍ താമസിക്കുന്നത്.
15 വര്‍ഷത്തെ ദാമ്പത്യത്തിന് ഇടയ്ക്ക് നിരന്തരം പീഡനം അനുഭവിക്കുകയാണെന്ന് ഇയാളുടെ ഭാര്യ പറയുന്നു. മക്കളെയും വെറുതെ വിടാറില്ല. ഒരു ആണകുഞ്ഞിന് ജന്മം നല്‍കാത്തതിനാണ് ഉപദ്രവം എന്നും ഇവര്‍ പറയുന്നു. രണ്ടാമത്തേതും പെണ്‍കുട്ടിയായതിനാല്‍ ഇളയകുട്ടിയാണ് ഉപദ്രവത്തിന് ഇരയാകുന്നത്. കുട്ടികള്‍ രണ്ടും സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥികളാണ്.
https://www.youtube.com/watch?v=_ZJayPGPkzc
Discussion about this post