മുവാറ്റുപുഴ:കള്ളപ്പണം കെഎസ്ആര്‍ടിസി ഡിപ്പോ വഴി വെളുപ്പിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി തൊഴിലാളി സഹകരണ സംഘത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
രണ്ടാഴ്ചകകം അന്വേഷണ റിപ്പോര്‍ട്ട് നല്കാനമും ഉത്തരവിട്ടത്. പ്രതിദിനം എസ്ബിഐ മുവാറ്റുപുഴ ശാഖയിലടക്കേണ്ട തുകയില്‍ സഹകരണ സംഘത്തിന്റെ പഴയ നോട്ടുകളും ഉള്‍പ്പെടുത്തി നല്‍കിയെന്നാണ് ആരോപണം . യുവമോര്‍ച്ച മംുവാറ്റുപുഴ നിയോജകമണ്ഡലം സെക്രട്ടറി ആര് ജയറാം നല്കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി ജഡ്ജ് പി മാധവന്റെ നിര്‍ദ്ദേശം.
കെഎസ്ആര്‍ടിസി മുവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് ടിക്കറ്റ് കളക്ഷനായി ലഭിച്ച ലക്ഷകണക്കിന് രൂപയുടെ നിക്ഷേപം പരിശോധിക്കാനാണ് കോടതി ഉത്തരവ്. 90 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന മുവാറ്റുപുഴ ഡിപ്പോയില്‍ ഏഴ് മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് പ്രതിദിന കളക്ഷന്‍. ഇത് ബാങ്കില്‍ നിക്ഷേപിക്കുക വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം. സംസ്ഥാനത്തെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകളിലും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post