പനാജി: നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ ചില രാഷ്ട്രീയക്കാര്‍ പിച്ചക്കാരായെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ബിജെപിയുടെ വികാസ് സങ്കല്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇതേത്തുടര്‍ന്ന് ഒരു രാഷ്ട്രീയ നേതാവിന് ഹൃദയാഘാതം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് നോട്ട് അസാധുവാക്കിയതുമായി യാതൊരു ബന്ധവുമില്ലെന്ന് കെട്ടിച്ചമയ്ക്കുന്നതായി കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇത് കൂടാതെ താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാനത്തെ മുടങ്ങിക്കിടന്നിരുന്ന പാലം പണി ഏറ്റെടുത്തു. ആറ് മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കി നല്‍കുമെന്നും താന്‍ വാഗ്ദാനം നടത്തിയിരുന്നു. എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കുന്നതിന് നരബലി ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ച് കുറച്ച ആളുകള്‍ തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരക്കാരോട് ആവശ്യമെങ്കില്‍ കോഴിമാംസം ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post