പാറശാല: ചെങ്കല്‍ ആറയൂര്‍ വാര്‍തട്ടുവിളാകത്ത് ബിജെപി പ്രവര്‍ത്തകനായിരുന്ന അനില്‍കുമാറി(42)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മര്യാപുരം സ്വദേശി മനു, അമരവിള സ്വദേശി ബിനു, വട്ടവിള സ്വദേശി സുധീഷ്, മര്യാപുരം സ്വദേശി സനിത്ത്, അമരവിള സ്വദേശി അരുണ്‍, ഉദിയന്‍കുളങ്ങര സ്വദേശി മനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ മര്യാപുരം കുരിശടിക്കു മുന്‍വശത്തായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട അനില്‍കുമാറും മര്യാപുരം സ്വദേശി മനുവും പങ്കുകച്ചവടക്കാരായിരുന്നു. കൂട്ടുകച്ചവടത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് .
രാഷ്ട്രീയമല്ല, വര്‍ഷങ്ങളായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്നും പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post