നോട്ട് അസാധുവാക്കലിന് ശേഷം സാമ്പത്തീക രംഗത്തെ ജീര്‍ണതകള്‍ ഇല്ലാതാക്കാന്‍ പുതിയ നടപടികള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 30ന് ശേഷം ഇതിനായുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന
പത്ത് കാര്യങ്ങള്‍
1- ബിനാമി സ്വത്ത് കണ്ടെത്താനുള്ള നാടകീയ നടപടികള്‍ സര്‍ക്കാര്‍ ഡിസംബര്‍ മുപ്പതിന് ശേഷം പ്രഖ്യാപിക്കും
2-ലോക്കറില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാന്‍ കര്‍ശന ചട്ടങ്ങള്‍ വരും.
3-ഇപ്പോള്‍ നടക്കുന്ന കള്ളപ്പണവേട്ട സാംപിള്‍ മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ആദായനികുതി വകുപ്പിന്റെ ഓപ്പറേഷന്‍സ് ശക്തമായി മുന്നോട്ട് പോകും
4- നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ബാങ്കിലേക്ക് തിരിച്ചെത്തിയ നോട്ടുകളില്‍ കള്ളപ്പണം എത്രയെന്ന വലിയ പരിശോധനയ്ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
5-ജന്‍ധന്‍ അക്കൗണ്ടിലേക്ക് വന്ന അധിക തുക ഏതാണ്ട് പൂര്‍ണ്ണമായും പരിശോധിക്കും. സംശയകരമായ ഇടപാടുകള്‍ അറിയാനുള്ള സാങ്കേതിക സംവിധാനം, എസ്ടിആര്‍, വഴി ഇതിനകം നാലു ലക്ഷത്തിലധികം വലിയ ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഇവയാകും ആദ്യം പരിശോധിക്കുക. ഇതിന് കുറഞ്ഞത് ആറു മാസം സമയം എങ്കിലും വേണമെന്നാണ് കരുതുന്നത്.
6- ബാങ്കുകളില്‍ നിക്ഷേപിച്ച പണം കള്ളപ്പണമാണെങ്കില്‍ തന്നെ അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടും ഇതിനായുള്ള നിയമനടപടികള്‍ സജീവമാക്കും
7-ബിനാമി സ്വത്ത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ആവും സര്‍ക്കാരിന്റെ അടുത്ത നടപടി. ബാങ്ക് അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും തമ്മിലുള്ള താരതമ്യം ഇതിനായി ഉപയോഗിക്കും.
8-ബാങ്ക് ലോക്കറുകളിലുള്ള പരിശോധന ശക്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ ബാങ്കില്‍ ലോക്കര്‍ പിടിച്ചെടുത്ത് പരിശാധന നടത്തി. കള്ളപ്പണത്തിന് ലോക്കറുകള്‍ മറയാക്കുന്നതിനെതിരെ കര്‍ശന ചട്ടങ്ങള്‍ വരും.
9- വലിയ സാമ്പത്തീക ഇടപാടുകള്‍ നടത്തിയിട്ടും ആദായനികുതി റിട്ടേണ്‍സ് സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്.ഇവരുടെ പട്ടിക തയ്യാറായി കഴിഞ്ഞു. നോട്ടിസ് അയക്കലും മറ്റും പുരോഗമിക്കുകയാണ്.
10-കറന്‍സി രഹിത ബാങ്കിംഗ് സംവിധാനം ശക്തമാക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കും. വലിയ ഇടപാടുകള്‍ ചെക്ക് മുഖേനയോ ഇന്റര്‍ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയൊ ആക്കാനുള്ള നീക്കവും ആലോചനയിലാണ്.
3500 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് വിവിഘ റെയിഡുകളില്‍ നിന്നായി ഇതുവരെ പിടിച്ചെടുത്തു. ഇത് സാമ്പിള്‍ മാത്രമാണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുമ്പോള്‍ ഡിസംബര്‍ മുപ്പതിനു ശേഷം പല നാടകീയ നീക്കങ്ങളും പ്രതീക്ഷിക്കാം.
Discussion about this post