തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന കേരള സര്‍വകലാശാലാ ക്യാമ്പസില്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെ പ്രോട്ടോക്കോള്‍ തെറ്റി. ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രാസംഗികനെ വിളിക്കാതെ ആശംസ പ്രസംഗം നടത്താന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ആശംസാ പ്രസംഗത്തിന് ക്ഷണിച്ചത് അനുസരിച്ച് രമേശ് ചെന്നിത്തല പ്രസംഗിച്ച് തുടങ്ങിയതിന് ശേഷമാണ് അബദ്ധം മനസിലായത്. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഇടപെട്ട് സ്വാഗത പ്രാസംഗികനെ ക്ഷണിക്കുകയായിരുന്നു.
ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന വേദിയാണ് സംഘാടന പിഴവുണ്ടായത്. രാവിലെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. കേരള സര്‍വകലാശാ!ലയില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം എത്തിയത്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്.
ഹൈദ്രാബാദില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം മേയര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post