കൊച്ചി: ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ഐ.ടി വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് കൊച്ചി സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ: ഡോ. ബാജു ജോര്‍ജ്. കൊച്ചി സ്മാര്‍ട്ട്സിറ്റിയില്‍ എന്‍ഡൈമെന്‍ഷന്‍സ് ഐ.ടി കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
20 വര്‍ഷം മുമ്പ് വൈ2കെ എന്ന പ്രശ്നം ആഗോള ഐ.ടി രംഗത്ത് മികച്ച സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യക്ക് സഹായകമായി. ഏതാണ്ട് 100 ദശലക്ഷം ഡോളര്‍ അക്കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം മൂലം ഉണ്ടായിട്ടുള്ളതെന്നും ബാജു ജോര്‍ജ് പറഞ്ഞു.
എന്നാല്‍ പിഴവുകളില്ലാത്ത ഡിജിറ്റല്‍ ഇടപാടുകള്‍ ഉറപ്പാക്കാന്‍ സൈബര്‍ സുരക്ഷ, ഡാറ്റാ സെന്റര്‍ സ്ഥാപിക്കല്‍ തുടങ്ങി പല തടസങ്ങളുണ്ട്. ഇത് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post