ഡല്‍ഹി: യുപിയില്‍ സമാജ് വാദി പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി ഏറ്റവും ഗുണം ചെയ്യുക ബിജെപിയ്‌ക്കെന്ന് വിലയിരുത്തല്‍. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കാമെന്ന് മനക്കോട്ട കെട്ടിയിരുന്ന കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കുമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കനത്ത തിരിച്ചടിയായി.
അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ പിളര്‍ത്തുമെന്ന സ്ഥിതിയിലാണ് എസ്.പി. സ്വന്തം മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രസിഡണ്ട് പുറത്താക്കുക, മുഖ്യമന്ത്രിയായ മകന്‍ അത് അനുസരിക്കാതിരിക്കുക. നിയമസഭയില്‍ മുഖ്യമന്ത്രിയ്ക്ക് വിശ്വാസം തെളിയിക്കേണ്ട അവസ്ഥയിലേക്കാണ് സംസ്ഥാനം പോകുന്നത്.
ഇതിനിടെ യുപിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യത ബിജെപി പരിശോധിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. സുതാര്യമായ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് അവസരം ലഭിക്കുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച സര്‍വ്വേകളെല്ലാം ബിജെപി അധികാരം നേടുമെന്ന് പ്രവചിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കൂടി ഗുണകരമാകുന്നതോടെ അത് യാഥാര്‍ത്ഥ്യമാകുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി
മറ്റൊരു പ്രധാന കക്ഷിയായ ബിഎസ്പി ക്യാമ്പിലും ആഹ്ലാദം പകരുന്നതാണ് എസ്പിയിലെ പൊട്ടിത്തെറി. പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയതും, കള്ളപണവിവാദത്തില്‍ മായാവതിയും സഹോദരനും ഉള്‍പ്പെട്ടതും ബിഎസ്പി്ക്ക് തിരിച്ചടിയായിരുന്നു ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇതോടെ കഴിയുമെന്ന് അവര്‍ കണക്ക് കൂട്ടുന്നത്. മുസ്ലിം വോട്ടുകള്‍ കൂടുതലായ അവര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയും ബിഎസ്പിയ്ക്കുണ്ട്.
Discussion about this post