ഡല്‍ഹി: രാജ്യത്തിന്റെ ശോഭനമായ ഭാവിയ്ക്കാണ് നിങ്ങള്‍ അടിത്തറ പാകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുവത്സരത്തലേന്ന് രാജ്യത്തോട് അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സാധാരണക്കാരായ ജനങ്ങള്‍ അഴിമതി കൊണ്ട് പൊറുതി മുട്ടി, ജനങ്ങള്‍ അഴിമതിയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നു കള്ളപ്പണത്തിനെതിരായ ഈ യുദ്ധത്തില്‍ എല്ലാ ജനങ്ങളും പങ്കാളികളായി. നവംബര്‍ എട്ടിന് ശേഷം സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് നിന്ന് പോരാടി. ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നടന്നത്. 50 ദിവസം നിങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു.
ബാങ്കുകള്‍ താമസിയാതെ സാധാരണ നിലയിലേക്ക് വരുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു. ബാങ്കിംഗ് സേവനം സാധാരണ ഗതിയിലാക്കാനുള്ള നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
സത്യസന്ധര്‍ക്ക് നിരവധി പ്രയാസം അനുഭവിക്കേണ്ടി വന്നു. അതിന് കാരണം അഴിമതിക്കാരാണ്, സത്യസന്ധതയും വിശ്വസ്യതയുമാണ് പ്രധാമമെന്ന് ജനങ്ങള്‍ തെളിയിച്ചു. പണകുറവിനേക്കാള്‍ പ്രശ്‌നം പണം അധികമാകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കള്ളപ്പണക്കാരെ നേര്‍ വഴിയില്‍ സഞ്ചിക്കാന്‍ ഇനി നിര്‍ബന്ധിതരാകും. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അഴിമതിയില്‍ നിന്ന് ആര്‍ക്കും ഇനി രക്ഷപ്പെടാനാവില്ല. രാജ്യത്തിന് അകത്ത് തന്നെയുള്ള ചില രാജ്യവിരുദ്ധര്‍ക്കെതിരായുള്ള യുദ്ധത്തിലാണ് നിങ്ങള്‍ പങ്കാളികളായത്. 24 ലക്ഷം പേര്‍ രാജ്യത്ത് 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ഉള്ളവരാണെന്ന് തെളിഞ്ഞ് കഴിഞ്ഞു.
ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക സമയാണ് ഇത്. കോടികളുടെ പണമാണ് ബാങ്കുകളിലേക്ക് വന്നത്. ഇത് പാവപ്പെട്ടവര്‍ക്കായി ഉപയോഗിക്കാന്‍ തയ്യാറാവണം. സമ്പന്നര്‍ക്ക് വായ്പകള്‍ നല്‍കുന്ന പതിവിന് പകരം പാവപ്പെട്ടവരെ പരിഗണിക്കാന്‍ തയ്യാറാവണമെന്നും മോദി പറഞ്ഞു.
പാവപ്പെട്ടവരെ സഹായിക്കുന്നതിനായിരിക്കണം ബാങ്കുകള്‍ പ്രാധാന്യം നല്‍കേണ്ടത്. ചില ബാങ്കുകാര്‍ നടപടി അട്ടിമറിക്കാന്‍ കൂട്ട് നിന്നു. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
പുതുവര്‍ഷത്തില്‍ പുതിയ ക്ഷേമ പദ്ധതികളും മോദി പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പയുടെ രണ്ട് മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കും.ഗ്രാമങ്ങളിലെ പഴയ വീടുകള്‍ പുതുക്കാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കും. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില് ഭവന വായ്പ നല്‍കും. 9 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് നാല് ശതമാനം പലിശ ഇളവ് നല്‍കും. 12 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കും. രണ്ട് ലക്ഷം വരെ ഭവനം പുതുക്കി പണിയുന്നവര്‍ക്കും പലിശ ഇളവ് നല്‍കും.
മൂന്ന് കോടി കിസാന്‍ കാര്‍ഡുകള്‍ റൂപേ കാര്‍ഡുകളാക്കി മാറ്റും. ചെറുകിട വ്യാപാരികള്‍ക്ക് രണ്ട് കോടി രൂപ വരെയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.
ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ട് വഴി നല്‍കും. ഏഴര ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ഏഴര ശതമാനം പലിഷ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു ‘ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനുള്ള സമയമായെന്നും നരേന്ദ്രമോദി പറഞ്ഞു.
Discussion about this post