ബിജെപിയ്ക്ക് മാത്രമേ യുപിയെ രക്ഷിക്കാനാവു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി- യുപിയില്‍ ആര് ജയിക്കുമെന്ന് ആലോചിച്ച് ആരും തല പുകക്കേണ്ടതില്ല, മാറ്റത്തിന്റ കാശാണ് യൂപിയില്‍ വീശുന്നത്. യുപിയില്‍ വികസനത്തിന്റെ വനവാസം അവസാനിപ്പിക്കും. അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. തന്നെ മാറ്റണമെന്ന് എസ്പിയും ബിഎസ്പിയും ആവശ്യപ്പെടുന്നു. ഇനിയെല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും മോദി പറഞ്ഞു.ലഖ്‌നൗ റാലിയിലെ ജന പങ്കാളിത്തം ബിജെപിയുടെ ജയം ഉറപ്പിക്കുന്നതാണ്. ഇത്രയും വലിയ റാലിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. 14 വര്‍ഷത്തിന് ശേഷം ബിജെപി യുപിയില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവില്‍ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. മകനെ എവിടെയെങ്കിലും എത്തിക്കാന്‍ കോണ്‍ഗ്രസ് 15 വര്‍ഷമായി ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല. ബിഎസ്പിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് മോദി നടത്തിയത്. ഒരു പാര്‍ട്ടി കള്ളപ്പണം ഒളിപ്പിക്കുന്ന തിരക്കിലാണെന്നും നരേന്ദ്രമോദി.പുതുവര്‍ഷത്തിലെ തന്റെ പ്രസ്താവനയെ വിമര്‍ശിക്കുന്നവര്‍ അപ്രസക്തരാകുമെന്നും മോദി പറഞ്ഞു.
രാഷ്ട്രീയ ശത്രുക്കള്‍ക്കൊന്നും വികസനത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ജാതിയും മതവും നിങ്ങള്‍ നോക്കരുത്. വികസനത്തിന് വേണ്ടിയാകണം എല്ലാവരും ശ്രമിക്കേണ്ടത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും ഉത്തര്‍പ്രദേശിനെ ബി.ജെ.പി അഴിമതി മുക്ത സംസ്ഥാനമാക്കുമെന്നും മോദി പറയുന്നു. യു.പിയില്‍ ഒരു പാര്‍ട്ടി അവരുടെ പണം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു പാര്‍ട്ടി അവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ നോക്കുന്നു. യു.പി യെ രക്ഷിക്കാന്‍ ഇനി ബി.ജെ.പി മാത്രമേയുള്ളൂവെന്നും മോദി പറഞ്ഞു.
ഭീം ആപ്പ് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യന്നതായിരിക്കും ബി.ആര്‍ അംബേദ്ക്കറിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം. ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും ഡിജിറ്റല്‍ ഇന്ത്യയെന്ന ലോകത്തേക്ക് ആളുകള്‍ എത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ ബാങ്ക് സാര്‍വത്രികമാകുന്നതോടെ രാജ്യത്ത് അത്ഭുതങ്ങള്‍ നടക്കുമെന്നും ഭിം ആപ്പില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ താന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
.
Discussion about this post