ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലേ. ‘ദളിത് സംവരണം ഏര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ വിജയം നേടാന്‍ സഹായിക്കും. കോഹ്‌ലിയുടെ ടീം മോദിജിയുടെ ടീമിനെ പോലെ എല്ലാവരെയും കീഴടക്കുകയാണ്.”ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ നരേന്ദ്ര മോദിയുടെ പ്രകടനവുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബി.ജെ.പി നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.’ ദളിതര്‍ക്കോ എസ്.സി/എസ്.ടി വിഭാഗത്തിനോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം ഉറപ്പുനല്‍കാന്‍ സാധിക്കില്ല. അവര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ നല്‍കാം. എന്നാല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം ടീമില്‍ സ്ഥാനം ലഭിക്കേണ്ടത്.” കോണ്‍ഗ്രസ് നേതാവ് പന്നലാല്‍ പുനിയ പറഞ്ഞു.
Discussion about this post